മനുഷ്യൻ തമ്മിലടിച്ചു നശിക്കണമെന്ന് ഒരു മതഗ്രന്ഥവും നമ്മെ പഠിപ്പിക്കുന്നില്ല. അതേസമയം അന്യോന്യം സ്നേഹിക്കാനും ബഹുമാനിക്കാനും മതാചാര്യന്മാരെല്ലാം നമ്മെ പഠിപ്പിക്കുന്നുമുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിൽ അക്രമവും കൊലയുമൊക്കെ നിത്യേന വർദ്ധിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദി?

ജനനന്മയ്ക്കായി പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഭരണകർത്താക്കളും ജനക്ഷേമത്തിനായി പ്രവർത്തിക്കേണ്ട നിയമപാലകരും ഇവിടെ ക്രിമിനലുകളെ സൃഷ്ടിച്ച് വളർത്തുകയാണ്. അനീതിക്കെതിരെ ശബ്ദിക്കുന്നവർ കൊലക്കത്തിക്ക് ഇരയായേയ്ക്കാം ഏതായാലും ഞാൻ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ എനിക്ക് കുറിക്കാതെ വയ്യാ. സത്യം വിളിച്ചു പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് എനിക്കെതിരെ നീങ്ങാം. പക്ഷേ, എനിക്കെതിരെ മാത്രം – മറ്റാരും ഇതിന് ഉത്തരവാദിയല്ല.

ഒരു ക്രിമിനൽ കുടുംബത്തിന്റെ നിലനിൽപ്പ് ഭദ്രമാക്കാൻ ഭരണകർത്താക്കളും ‘നിയമപാലകരും’ മലയാള നാടകവേദിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ.പി.കെ.വേണുക്കുട്ടൻ നായരെ ബലിയാടാക്കി. സത്യാവസ്ഥ അന്വേഷിച്ചറിയാൻ തയ്യാറാകാതെ സമൂഹം അദ്ദേഹത്തെ ക്രൂരമായി ഒറ്റപ്പെടുത്തി. നിരപരാധിത്വം തെളിയിക്കണമെന്ന വാശിയുള്ളതു കൊണ്ടു മാത്രം അദ്ദേഹം ഇന്നും ജീവിക്കുന്നു. എത്രയോ പേർ ഇത്തരം അവസ്ഥയിൽ ജീവിതം അവസാനിപ്പിച്ചിരിക്കാം?

സത്യാവസ്ഥ ലോകം അറിയണമെന്നുള്ള ആഗ്രഹം കൊണ്ടു മാത്രം, അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണമെന്നുള്ള നിശ്ചയദാർഡ്യം കൊണ്ടു മാത്രം, എല്ലാം തുറന്നെഴുതട്ടെ.

Tuesday, 11 February 2014

കോടതിയും അഴിമതിയിൽ മുങ്ങിയോ ?

മാഫിയാത്തലവൻ - മധുസ്വാമി
ആചാര്യൻ  - പി.കെ.വേണുക്കുട്ടൻ നായർ.

                   ഈശ്വരന്റെ മുന്നിലെത്തുന്ന വ്യവഹാരങ്ങളിൽ ന്യായമായ തീർപ്പുണ്ടാകുമെന്നാണ് വിശ്വാസം. ഈശ്വരൻ എന്നത് സത്യമോ മിഥ്യയോ എന്ന് രണ്ടഭിപ്രായമുണ്ടാകാം.  കോടതികൾ ക്ഷേത്രത്തിന്റെ പവിത്രതയുള്ളതും ജഡ്ജുമാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരുമാണ് എന്നാണ് സങ്കല്പം. വളരെ സത്യസന്ധമായി വിധിനിർണ്ണയം നടത്തിയിട്ടുള്ള എത്രയോ ന്യായാധിപന്മാർ നമുക്കുണ്ട്.
           
    കോടതിയിൽ വിശ്വാസമർപ്പിച്ച് കാത്തുകാത്തിരുന്ന് ജീവിതം തകർന്നുപോയ ഒരു മനുഷ്യന്റെ കാര്യമാണ് എനിക്കു പറയാനുള്ളത്. മലയാളനാടകവേദിയുടെ വളർച്ചയ്ക്ക് സർവ്വവും സമർപ്പിച്ച നാടകാചാര്യന്റെ കഥ. സ്പിരിറ്റുമാഫിയാത്തലവൻ മധുസ്വാമിയിൽനിന്നും കൈക്കൂലിവാങ്ങി സംശയത്തിന്റെ പേരിലെന്ന ലേബലിൽ ആചാര്യന് രണ്ടുവർഷത്തെ വെറും തടവിന് ശിക്ഷിച്ചത് വനിതാജഡ്ജ് എം.ആർ.അനിത.

    കഥയിങ്ങനെ: സ്പിരിറ്റുമാഫിയാത്തലവൻ താമസിച്ചിരുന്ന വാടകവീടിനടുത്ത് നാടകാചാര്യനും  കുടുംബവും വാടകക്കാരായി താമസിക്കാനെത്തുന്നു. തിരക്കുപിടിച്ച നാടകപ്രവർത്തനത്തിനിടെ മാഫിയാത്തലവനും കുടുംബവും പരിചയപ്പെടാനെത്തുന്നു. തുടർന്ന് നാടകാചാര്യന്റെ ലാന്റ്ഫോൺ ഉപയോഗിച്ച് തട്ടിപ്പും സ്പിരിറ്റുകടത്തും നടത്തുന്നു.  അതുമനസിലാക്കിയ ആചാര്യൻ വിവരം അയൽക്കാരെയും നിയമപാലകരേയും അറിയിക്കുന്നു. മാഫിയാത്തലവന്റെ സ്പിരിറ്റ് വണ്ടി ഉൾപ്പെടെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിക്കുന്നു.
 
             വാടകവീടിനെ കള്ളപ്രമാണമുണ്ടാക്കി വിൽക്കനുള്ള മാഫിയാത്തലവന്റെ ശ്രമത്തേയും ആചാര്യൻ പൊളിക്കുന്നു.

           മാഫിയാത്തലവൻ ഗുണ്ടകളുമായിവന്ന് ആചാര്യനേയും കുടുംബത്തേയും കൈയ്യേറ്റം ചെയ്യുന്നു. ഹെർണിയ സ്ക്രോട്ടത്തിലിറങ്ങി വേദന സഹിച്ചിരുന്ന ആചാര്യന്റെ ആ ഭാഗത്ത് മാഫിയാത്തലവൻ ഞെരിച്ചു. ... ആചാര്യന്റെ കണ്ണട എടുത്ത് തറയിലെറിഞ്ഞ് തവിടു പൊടിയാക്കി..... കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. തടയാൻ ചെന്ന എന്നെ ദേഹോപദ്രവം ചെയ്തു.... എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.... പുറത്തറിയിച്ചാൽ ശിവസേനയിലെ ഗുണ്ടകളുമായിവന്ന ആചാര്യനെ കെട്ടിയിട്ട് അദ്ദേഹത്തിന്റെ മുന്നിലിട്ട് എന്നെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 



           മധുസ്വാമിയും കുടുംബവും താമസിച്ചിരുന്ന വാടകവീടിനെ കള്ളപ്രമാണമുണ്ടാക്കി വിൽക്കാൻ മധുസ്വാമി ശ്രമിച്ചു. അതിനെ വേണുക്കുട്ടൻ നായർ പൊളിച്ചു. മധുസ്വാമിയും അച്ഛൻ ഗീതാചാര്യൻ ഭക്തദാസൻ മാണിക്കോത്തു പത്മനാഭനും അവരുടെ സഹായികളായ ചിലരും ഭീഷണിപ്പെടുത്തി വേണുക്കുട്ടൻ നായരെ നാട്ടിൽ നിന്നും ഓടിക്കാൻ ശ്രമിച്ചു. രാത്രി അസമയങ്ങളിൽ മധുസ്വാമി വീട്ടിലെത്തി വേണുക്കുട്ടൻ നായരെ കൊല്ലാൻ ശ്രമിച്ചു കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു. ഒടുവിൽ മധുസ്വാമി വീടുകയറി ആക്രമിച്ചു.. വേണുക്കുട്ടൻ നായർ അഭിഭാഷകനെ കണ്ട് മധുസ്വാമിക്കെതിരെ കേസ് കൊടൂക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.  എന്നിട്ട് വൃഷണത്തിലിറങ്ങിയ ഹെർണിയ ഓപ്പറേഷനുവേണ്ടി അടിയന്തിരമായി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.
       വേണുക്കുട്ടൻ നായരുടെ ഫോൺ ഉപയോഗിച്ച് മധുസ്വാമി നടത്തിയ സ്പിരിറ്റു കടത്ത് ( നൂലിയം പാറമട, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നും ) നാട്ടുകാർ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. സ്പിരിറ്റുകടത്തിന് മധുസ്വാമിയെ സഹായിച്ചിരുന്ന പോലീസുകാർക്ക് ഡ്യൂപ്പിനെ പ്രതിയാക്കി കേസ് ചാർജ് ചെയ്യേണ്ടി വന്നു. നൂലിയം പാറമട ( വെള്ളറട ) കേസിൽ  അമ്മയുടെ ഏക അത്താണിയായ ഒരു പാവം പയ്യനെ ആയിരുന്നു വെള്ളറട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഏ. പ്രമോദ്കുമാർ പ്രതിയാക്കിയത്. പാതിരിയച്ചൻ ആ അനീതിക്കെതിരെ അന്നത്തെ മുഖ്യമന്ത്രി ആന്റണിക്കും മനുഷ്യാവകാശകമ്മിഷനും പരാതികൊടുത്തു. മദ്യവിരുദ്ധ സമിതി പ്രവർത്തകർ യഥാർത്ഥപ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകി.  നിരപരാധി മുക്തനായി.  ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. മധുസ്വാമി പിടിക്കപ്പെടുമെന്ന ഘട്ടമെത്തി.
           വേണുക്കുട്ടൻ നായർ തനിക്കുഭീഷണിയാണെന്ന്  അറിയാമായിരുന്ന മധുസ്വാമി അച്ഛൻ മാണിക്കോത്തുപത്മനാഭന് ഉന്നതങ്ങളിലുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് വേണുക്കുട്ടൻ നായരെ വശത്താക്കാൻ ശ്രമിച്ചു. എന്നാൽ മധുസ്വാമിയുടെ തട്ടിപ്പും സ്പിരിറ്റു കടത്തും പുറത്തുകൊണ്ടുവരുമെന്ന നിലപാടിൽനിന്നും വേണുക്കുട്ടൻ നായർ പിന്മാറിയില്ല. സ്പിരിറ്റുകടത്തിന് മധുസ്വാമിയെ സഹായിച്ചിരുന്ന ശ്രീധരനെക്കുറിച്ചും വകുപ്പുമന്ത്രിക്ക് അറിയിപ്പ് കൊടുക്കുമെന്നും വേണുക്കുട്ടൻ നായർ മധ്യസ്ഥരെ അറിയിച്ചു. മധുസ്വാമിയും മാണിക്കോത്തും സഹായത്തിന് വനിതാകമ്മിഷൻ അദ്ധ്യക്ഷയായിരുന്ന കമലത്തെ ( ആനക്കൊമ്പ് മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച മന്ത്രി ) സമീപിച്ചു.  വേണുക്കുട്ടൻ നായരെ അനുനയിപ്പിക്കാൻ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തു.
              ഓപ്പറേഷൻ കഴിഞ്ഞ് ബഡ്റസ്റ്റിലായിരുന്ന വേണുക്കുട്ടൻ നായരെ ഡി.ജി.പി.യുടെ പി.എ.എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണിൽ വിളിച്ച് മധുസ്വാമിയുടെ അനന്തിരവൾ ശരണ്യയെ വേണുക്കുട്ടൻ നായർ പീഡിപ്പിച്ചതായി വനിതാ കമ്മിഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി. അതിന്മേൽ നടപടിയെടുത്തുകൊള്ളാൻ വേണുക്കുട്ടൻ നായർ മറുപടി കൊടുത്തു. അടുത്തതിന്റെ അടുത്തദിവസം രാവിലെ പത്തുമണിക്ക് വനിതാകമ്മിഷനിൽ ഹാജരാകണമെന്ന് ആ സ്ത്രീ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള അറിയിപ്പുവേണമെന്ന് വേണുക്കുട്ടൻ നായർ പറഞ്ഞു. 

2 comments:

  1. ഇത്‌ കഥയോ നടന്ന സംഭവമോ എന്ന് മനസ്സിലാകുന്നില്ല.

    ReplyDelete
  2. നീറ്റുന്ന അനുഭവം . കഥയെന്നു തോന്നിയെങ്കിൽ മാപ്പ് . എഴുതിഫലിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു.

    ആശ

    ReplyDelete